ഏപ്രിൽ പകുതിയോടെ ആരംഭിക്കുന്ന അശ്വതി ഞാറ്റുവേല വിത്തുകൾ വിതയ്ക്കാൻ ഉത്തമമായ സമയമായി പഴമക്കാർ കണ്ടിരുന്നു അശ്വതിയിലിട്ട വിത്തും ഭരണിയിലിട്ട മാങ്ങയും കേടു വരില്ല എന്ന പഴഞ്ചൊല്ല് ഈ വസ്തുതയെ ചൂണ്ടിക്കാണിക്കുന്നു ഈ ശുഭാവസരത്തിൽ എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ ഫാമുകളിൽ ഉത്പാദിപ്പിക്കുന്ന വിത്തുകൾ തൈകൾ മറ്റു ഉത്പാദനോപാധികൾ എന്നിവ യഥാസമയം കർഷകർക്ക് ലഭ്യമാക്കാൻ ആയി ഒരുക്കുന്ന പ്രദർശന വിപണനം മേള ഞാറ്റങ്ങാടി 2023 ഏപ്രിൽ 26 27, 28 തീയതികളിൽ സംസ്ഥാന കേന്ദ്രത്തിൽ വച്ച് നടത്തുന്നു ഇതോടനുബന്ധിച്ച് കർഷകർക്കായി മണ്ണ് പരിശോധന സംവിധാനം അരുമ മൃഗങ്ങൾക്കായി ക്ലിനിക്ക് എന്നിവ സജ്ജീകരിക്കുന്നു.
കാർഷിക യന്ത്രോപകരണങ്ങളുടെയും കാർഷിക മേഖലയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളുടെയും വിപണനവും പ്രദർശനവും, നാടൻ ഭക്ഷ്യമേള കലാപരിപാടികൾ എന്നിവ ഒരുക്കുന്നു.